സൂപ്പർ ക്യാരി ബി‌എസ് VI സി‌എൻ‌ജി പതിപ്പ് പുറത്തിറക്കി മാരുതി

  • 4 years ago
സൂപ്പർ ക്യാരി LCV -യുടെ ബി‌എസ് VI-കംപ്ലയിന്റ് S-സി‌എൻ‌ജി പതിപ്പ് ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി അവതരിപ്പിച്ചു. 5.07 ലക്ഷം രൂപയാണ് പുതിയ മാരുതി സൂപ്പർ ക്യാരി സി‌എൻ‌ജി ബി‌എസ് VI LCV -യുടെ എക്സ്-ഷോറൂം വില. ബി‌എസ് VI മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് കൊമേർഷ്യൽ വെഹിക്കിൾ (LCV) ആണ് ഇത്. സിഎൻജി, സ്മാർട്ട് ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടുന്ന ബ്രാൻഡിന്റെ മിഷൻ ഗ്രീൻ മില്യണിന്റെയും ഭാഗമാണ് സൂപ്പർ ക്യാരി.