CPM leader CN Mohanan in controversy for her daughter's luxurious marriage.
ആഡംബരവിവാഹത്തിൻറെ പേരില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് കൂടി വിവാദത്തില്‍. സിപിഎം സംസ്ഥാന സമിതിയംഗം സിഎൻ മോഹനനാണ് മകളുടെ വിവാഹം ആർഭാടപൂർവം കൊണ്ടാടി വിമർശനവിധേയനായിരിക്കുന്നത്. മകളുടെ വിവാഹം റിസോർട്ടില്‍ നടത്തി വിവാദത്തിലായ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന് പിന്നാലെയാണ് പാർട്ടി സംസ്ഥാന നേതാവിനെതിരെയും ആരോപണമുയർന്നിരിക്കുന്നത്. സിപിഐയിലെ ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ വിവാഹവും ആർഭാടത്തിൻറെ പേരില്‍ സമീപകാലത്ത് വിവാദമായിരുന്നു. എറണാകുളം ജില്ലയില്‍ പിണറായി പക്ഷത്തിൻറെ കരുത്തനായ വക്താവും വിശാല കൊച്ചി വികസന അതോറിട്ടി ചെയർമാനുമാണ് സിഎൻ മോഹനൻ. കഴിഞ്ഞ ഞായറാഴ്ച കോലഞ്ചേരിയിലും കൊച്ചിയിലുമായി ആയിരുന്നു വിവാഹച്ചടങ്ങുകള്‍. ആഡംബര വസതിയുടെ പേരില്‍ അണികള്‍ക്കിടയില്‍ മുൻപും വിമർശനവിധേയനായിട്ടുള്ള നേതാവാണ് മോഹനൻ.

Category
🗞
News