സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ നഗ്നതാപ്രദര്‍ശനം! | Oneindia Malayalam

  • 7 years ago
Bharath Hospital Staff Against Nurses Strike

ഭാരത് ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നേരെ മാനേജ്‌മെന്റ് സ്റ്റാഫ് അശ്ലീല പ്രദര്‍ശനം നടത്തിയതായി ആരോപണം. ആശുപത്രിയിലെ അക്കൗണ്ടന്റായ ബാബുവിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നേരെ ബാബു പാന്റ്‌സിന്റെ സിബ്ബ് അഴിച്ച് കാണിച്ചുവെന്നാണ് ആരോപണം. ഇയാള്‍ സിബ്ബ് അഴിച്ചു അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വീഡിയോയും നഴ്‌സുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായാണ് പലരും പ്രതികരിച്ചത്. ഇയാള്‍ക്കെതിരെ നടപടി വേണമെന്നാണ് നഴ്‌സുമാരുടെയും ആവശ്യം. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരം ആരംഭിച്ചത്.

Recommended