മന്ത്രി വീണ ജോർജിന്റെ ഭർത്താവ് സംസ്ഥാനപാതയുടെ അലൈൻമെന്റ് മാറ്റാൻ ഇടപെട്ടതായി ആരോപണം

  • 9 days ago


മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് സംസ്ഥാനപാതയുടെ അലൈൻമെന്റ് മാറ്റാൻ ഇടപെട്ടതായി ആരോപണം. പത്തനംതിട്ട ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റം വരുത്തി എന്നാണ് കോൺഗ്രസ് ആക്ഷേപം. ആരോപണത്തിന് പിന്നാലെ സിപിഎം അടിയന്തര യോഗം ചേർന്നു. കൊടുമൺ പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്