10 ദിവസത്തിനിടെ ഇത് രണ്ടാമത്തെ വിദ്യാർത്ഥി , ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു

  • 2 years ago
Student from Kerala committed suicide at Lovely Professional University near Jalandhar late Tuesday night | പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജലന്ധറിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല കാമ്പസിലാണ് വിദ്യാർഥികൾ പ്രതിഷേധം കടുപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഖിന്‍ എസ്. ദിലീപി(21)നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബി.ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്നു. ഒരുമാസം മുമ്പാണ് ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ബി.ഡിസൈന്‍ കോഴ്‌സിന് ചേര്‍ന്നത്. സംഭവത്തിന് പിന്നാലെ അഖിന്റെ ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.


Recommended