വീട് പൊളിച്ചപ്പോൾ കിട്ടിയത് 1.3 കോടിയുടെ സ്വർണ നിധി ശേഖരം | *India

  • 2 years ago
Viral: Workers held in Madhya Pradesh for distributing gold coins found while demolishing houses | വീട് പൊളിക്കുമ്പോള്‍ 86 സ്വര്‍ണ നാണയങ്ങളാണ് എട്ടോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ നാണയങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. ഇവര്‍ സ്വര്‍ണം ലഭിച്ച വിവരം മറ്റാരെയും അറിയിക്കാതെ സ്വയം വീതിച്ചെടുക്കുകയായിരുന്നു.
ഈ സ്വര്‍ണ്ണ നാണയങ്ങള്‍ പുരാവസ്തു പ്രാധാന്യമുള്ളതാകാമായിരുന്നു, എന്നാല്‍ ലോക്കല്‍ പോലീസിനെ അറിയിക്കാതെ തൊഴിലാളികള്‍ അത് വിതരണം ചെയ്തു, ഇതേ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഴയ വീട്ടില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് തൊഴിലാളികള്‍ ഈ സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് പറഞ്ഞു.

#MadhyaPradesh #GoldCoin #Gold