Veena George Speaks to the media | Oneindia Malayalam

  • 3 years ago
Veena George Speaks to the media
കൊവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കും. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും വീണ ജോര്‍ജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ സഹായകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒറ്റപ്പെട്ട കേസുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. കൊവിഡ് മരണം റിപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കില്‍ പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.