AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

  • 3 years ago
ആഭ്യന്തര വിപണിയിൽ പുതുതലമുറ GLA മെർസിഡീസ് ബെൻസ് ഇന്ത്യ അവതരിപ്പിച്ചു. എൻട്രി ലെവൽ GLA 200 പെട്രോളിന് 42.10 ലക്ഷം രൂപ മുതൽ GLA 35 AMG 4-മാറ്റിക്കിന് 57.30 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഡീസൽ വേരിയന്റുകളിൽ GLA 200d -ക്ക് 43.70 ലക്ഷം രൂപയും GLA 220d 4-മാറ്റിക്കിന് 46.70 ലക്ഷം രൂപയും വിലമതിക്കുന്നു. വിലകൾ ആമുഖമാണ്, 2021 ജൂലൈ 1 മുതൽ അവ 1.50 ലക്ഷം രൂപ വരെ വർധിപ്പിക്കും.