Skip to playerSkip to main contentSkip to footer
  • 6/24/2020
രണ്ടാം തലമുറ RS7 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ഔഡി. ജൂലൈ മാസത്തോടെ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാഹനം വിപണിയില്‍ എത്തിയാല്‍ ബിഎംഡബ്ല്യു M5, മെഴ്സിഡീസ് AMG E63 സലൂണ്‍ എന്നീ മോഡലുകളാകും എതിരാളികള്‍. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഔഡി, വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചു. ഓണ്‍ലൈനിലോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളമുള്ള കമ്പനി ഡീലര്‍ഷിപ്പുകളിലോ വാഹനം ബുക്ക് ചെയ്യാം. 10 ലക്ഷം രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. 2020 ഓഗസ്റ്റ് മാസത്തോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Category

🚗
Motor

Recommended