Skip to playerSkip to main contentSkip to footer
  • 6/11/2020




ഏപ്രിലില്‍ മാസത്തില്‍ വിപണിയിലെത്തിയ സ്ട്രീറ്റ് ട്രിപ്പിള്‍ RS -ന് കൂട്ടായി സ്ട്രീറ്റ് ട്രിപ്പിള്‍ R എന്നൊരു മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ട്രയംഫ്. ജൂണ്‍ മാസത്തോടെ ബൈക്ക് വിപണിയില്‍ എത്തും. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് തെരഞ്ഞെടുത്ത ഏതാനും ഡീലര്‍ഷിപ്പുകള്‍ വഴി ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. അതേസമയം ബുക്കിങ് തുകയോ അത് സംബന്ധിച്ച് കാര്യങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ വില്‍പ്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ S അടുത്തിടെ വിപണിയില്‍ എത്തിയ RS -നും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സ്ഥാനം. RS മോഡലിലെ 765 സിസി എഞ്ചിന്‍ തന്നെയാണ് പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലിലും ഇടംപിടിക്കുക.

Category

🗞
News

Recommended