ആളില്ലാ ചരക്ക് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി

  • 5 years ago
ഭൂമിയില്‍ നിന്നും 3,700 കിലോഗ്രാം ചരക്കുമായി സിഗ്നസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ബിസ്‌ക്കറ്റിനായി കുഴച്ച മാവ് മുതല്‍ എലികള്‍ വരെയുണ്ട് ഇതില്‍. ബഹിരാകാശ നിലയത്തിലേക്ക് ചരക്കെത്തിക്കാന്‍ ചുമതലയുള്ള രണ്ട് കമ്പനികളിലൊന്നായ നോര്‍ത്ത്‌റോപ് ഗ്രൂമനാണ് എസ്.എസ്. അലന്‍ ബീന്‍ എന്ന് പേരിട്ടിരിക്കുന്ന ആളില്ലാ ചരക്ക് പേടകം അയച്ചത്.രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികര്‍ യന്ത്രക്കൈ ഉപയോഗിച്ചാണ് പൈലറ്റില്ലാ എസ്.എസ് അലന്‍ ബീനിനെ പിടിച്ചെടുത്തത്. അപ്പോളോ 12ലെ സഞ്ചാരിയായിരുന്ന അലന്‍ ബീന്‍ ചന്ദ്രനില്‍ നടന്നിട്ടുള്ളയാളാണ്. 2018ല്‍ മരിച്ച അദ്ദേഹത്തിന്റെ സ്മരണയിലാണ് സിഗ്നസ് NG 12 ചരക്കുപേടകത്തിന് അലന്‍ ബീന്‍ എന്ന പേരിട്ടിരിക്കുന്നത്. അദ്ദേഹം വരച്ച ബഹിരാകാശ കാഴ്ച്ചകളുടെ മനോഹര ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമാണ്