ബി.ജെ.പിയുടെ വമ്പന്‍ വിജയം എങ്ങനെ സാധ്യമായി

  • 5 years ago
RSS actual Power behind Modi Victory In Lok Sabha Election
റെക്കോഡ് ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. വോട്ടിങ് മെഷീനില്‍ തട്ടിപ്പ് നടത്തിയാണ് ഇത് സാധിച്ചതെന്ന് ചിലര്‍ സംശയിക്കുന്നു. എന്നാല്‍ അത്തരം വാദങ്ങളെല്ലാം അനര്‍ഥമാണെന്നാണ് പുതിയ ചില വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തികഞ്ഞ അച്ചടക്കത്തോടെ, ആസൂത്രിതമായി നടപ്പാക്കിയ പദ്ധതികളാണ് മോദിക്ക് ഗുണം ചെയ്തത്. ഇതിന് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു. കാലേകൂട്ടി അവര്‍ പദ്ധതികള്‍ തയ്യാറാക്കുകയും തിരിച്ചടി ലഭിക്കാന്‍ സാധ്യതയുള്ള എല്ലാ വഴികളും അടച്ച് മോദിക്ക് എളുപ്പവഴി ഒരുക്കുകയുമായിരുന്നു ആര്‍എസ്എസ്. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷ്മമായി നിരീക്ഷിക്കുകയും ഒട്ടേറെ ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്ത അമേരിക്ക കേന്ദ്രമായുള്ള മാധ്യമപ്രവര്‍ത്തകര്‍ ശ്രീധര്‍ ദാംലെ നല്‍കുന്ന വിശദീകരണം ഏറെ ശ്രദ്ധിക്കപ്പെടുന്നു