#muslimleague ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ മുസ്ലിംലീഗ് പ്രഖ്യാപിച്ചു

  • 5 years ago
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ മുസ്ലിംലീഗ് പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഇടി മുഹമ്മദ് ബഷീർ പൊന്നാനിയിലും മത്സരിക്കും. മൂന്നാം സീറ്റ് വേണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു എന്നും ഇക്കാര്യം കോൺഗ്രസ് അംഗീകരിച്ചുവെന്നും മുസ്ലിംലീഗ് വ്യക്തമാക്കി. പൊന്നാനിയിൽ പികെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നു. അതേസമയം രണ്ട് സീറ്റ് മാത്രം സ്വീകരിച്ച് ലീഗ് വിട്ടുവീഴ്ച ചെയ്യുകയാണ് എന്നും ലീഗിന് മൂന്നാമത്തെ സീറ്റിന് അർഹതയുണ്ടെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. നിലവിലെ സാഹചര്യമനുസരിച്ച് വിട്ടുവീഴ്ച ചെയ്യുകയാണെന്നും ഹൈദരലി വ്യക്തമാക്കി.