600ൽ ഏറെപേർക്ക് താമസിക്കാനാവുന്ന ക്യാമ്പാണ് ഇന്ത്യ മിറാഷ് ഉപയോഗിച്ച് തകർത്തത്.

  • 5 years ago
പുൽവാമ ഭീകരാക്രമണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യ തകർത്തെറിഞ്ഞത് പാക്ക് ഭീകരരുടെ അത്യാഡംബര ക്യാമ്പുകളാണ്..ആറ് ഏക്കറിലായി 600ൽ ഏറെപേർക്ക് താമസിക്കാനാവുന്ന ക്യാമ്പാണ് ഇന്ത്യ മിറാഷ് ഉപയോഗിച്ച് തകർത്തത്.ഇന്ത്യയിൽ ഭീകര ആക്രമണം നടത്തുന്നതിനായി പരിശീലനം നേടിയ ഭീകരരെയാണ് ക്യാമ്പിനുള്ളിൽ വച്ച് തന്നെ സേന ഇല്ലാതാക്കിയത്.ഭീകരര്‍ക്കുള്ള ബലാക്കോട്ടിലെ പരിശീലന കേന്ദ്രം സ്ഥാപിച്ചത് 2003-04 കാലഘട്ടത്തിലാണ് . കുന്നിൻ മുകളിലുള്ള കാട്ടിലായതിനാൽ ഈ ക്യാമ്പ് എളുപ്പത്തിൽ കണ്ടെത്താനാവില്ല. ജിംനേഷ്യവും നീന്തൽക്കുളവുമടക്കമുള്ള സൗകര്യങ്ങളും ഈ ക്യാമ്പിലുണ്ട്. ക്യാമ്പിന്റെ ചവിട്ടുപടിയിൽ വിവിധ രാജ്യങ്ങളുടെ പതാകകൾ വരച്ചിട്ടിട്ടുണ്ട്. എകെ റൈഫിള്‍ തോക്കുകളടങ്ങിയ ആയുധ ശേഖരങ്ങളും ഈ ക്യാമ്പിലുണ്ടായിരുന്നു എന്നും ഇന്ത്യൻ സേന വ്യക്തമാക്കി.