അപകടഘട്ടങ്ങള്‍ ഇനി അതിവേഗം തരണം ചെയ്യാം

  • 6 years ago
അത്യാധുനിക എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ ഐ.ഒ.സി പ്ലാന്റിലെത്തി

അപകടഘട്ടങ്ങള്‍ അതിവേഗം തരണം ചെയ്യാനുതകുന്ന അത്യാധുനിക എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ ഐ.ഒ.സി പ്ലാന്റിലെത്തി.
ഹരിയാണയിലെ അംബാല കോച്ച് ബില്‍ഡേഴ്‌സില്‍ പണിത ഇ.ആര്‍.വി. കഴിഞ്ഞ ദിവസമാണ് ചേളാരി എല്‍. പി.ജി. പ്ലാന്റിലെത്തിച്ചത്. 1.15 കോടി രൂപയാണ് വാഹനത്തിന്റെ വില.പാചകവാതകം ചോര്‍ന്നാലും തീപ്പിടിത്തമുണ്ടായാലും മറ്റു അപകട ഘട്ടങ്ങളിലും രക്ഷകനാകാന്‍ സംവിധാനങ്ങളടങ്ങിയതാണ് പുതിയ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. വാതകം ചോര്‍ന്നാല്‍ പെട്ടെന്നു നിര്‍വീര്യമാക്കാന്‍ സാധിക്കും
ഐസ് ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ടാങ്ക്. ഇതിനായി ജലസംഭരണി സഹിതമുള്ള സ്റ്റീല്‍ ടാങ്ക് ഘടിപ്പിച്ചിട്ടുണ്ട്. ആറു രക്ഷാപ്രവര്‍ത്തകര്‍ക്കിരിക്കാവുന്ന പ്രത്യേക കാബിന്‍, തീപ്പൊരി തടയുന്ന ഉപകരണം, ശ്വസന ഉപകരണം, അഞ്ച് കെ.വി.എ. ജനറേറ്റര്‍, ടെലി മാസ്റ്റ് ലൈറ്റിങ് എന്നിവ പുതിയ വാഹനത്തിന്റെ പ്രത്യേകതയാണ്. പ്ലാന്റിനകത്ത് നിലവിലുണ്ടായിരുന്ന വാഹനത്തിന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തിലേ സഞ്ചരിക്കാനായിരുന്നുള്ളു. ഇതില്‍ രണ്ടുപേര്‍ക്ക് മാത്രമായിരുന്നു ഇരിക്കാനുള്ള സൗകര്യം. പുതിയ വാഹനം എത്തിയതോടെ അത്യാഹിത ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കും.

Category

😹
Fun

Recommended