ശിവമണിയുടെ അതിവൈകാരികത നിയന്ത്രിക്കാന്‍ പാടുപെട്ട് സ്റ്റീഫന്‍ ദേവസിയും | Sivamani

  • 6 years ago
വേദിയെ ഇളക്കി മറിച്ച കൂട്ടുകെട്ടായിരുന്നു ശിവമണിയുടേയും ബാലഭാസ്‌ക്കറിന്‍േയും. വാദ്യസംഗീതത്തിന്റെ മുടിചൂടാമന്നന്മാരായ ബാലഭാസ്‌ക്കറിന്റേയും ശിവമണിയുടേയും ലൈവ് പെര്‍ഫോമന്‍സുകള്‍ വേദിയെ ഹരം കൊള്ളിക്കുന്നതായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പരിചയത്തിലൂടെ സ്വന്തം അനുജനെ പോലെ അത്രമേല്‍ പ്രിയപ്പെട്ടവനായി മാറിയ ബാലയെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയ ശിവമണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. അതിവൈകാരികമായിരുന്നു സംസ്‌കാരച്ചടങ്ങിന് ശിവമണിയെത്തിയപ്പോഴുള്ള കാഴ്ചകള്‍.

Recommended