Kalashnikov SM1 offroad bike

  • 6 years ago
കുതിച്ചു പായാന്‍ കലാഷ്നികോവിന്റെ ഇലക്ട്രിക് ബൈക്ക്


കലാഷ്‌നികോവ് ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു



എ.കെ47 തോക്കിലൂടെ ലോകശ്രദ്ധ നേടിയ റഷ്യന്‍ ആയുധ നിര്‍മാണ കമ്പനിയായ കലാഷ്‌നികോവ് ഇലക്ട്രിക് ബൈക്ക് നിരത്തിലിറങ്ങുന്നു.കലാഷ്‌നികോവ് ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഓഫ് റോഡ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്. കലാഷ്‌നികോവ് എസ്.എം-1 എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍ സൈനികര്‍ക്കായാണ് വികസിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ ആര്‍മി ഷോയിലാണ് ഈ വാഹനം പ്രദര്‍ശിപ്പിച്ചത്.ദീര്‍ഘദൂര യാത്രകള്‍ക്ക് ഉതകുന്ന സസ്‌പെന്‍ഷനാണ് ഈ ബൈക്കില്‍ നല്‍കിയിരിക്കുന്നത്. ഓഫ് റോഡ് ഡ്രൈവുകള്‍ക്ക് പിന്തുണയ്ക്കുന്ന ടയറുകളാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. ഈ ബൈക്കിന്റെ ബോഡിയുടെ നിര്‍മാണവും മറ്റും നേക്കഡ് ബൈക്കിനെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ളതാണ്. വാട്ടര്‍ കൂളിങ് ഡിസി മോട്ടര്‍ ലിതിയം ഇയോണ്‍ ബാറ്ററിയുമാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മണിക്കൂറില്‍ 90 കിലോമീറ്ററാണ് എസ്എം-1 കൈവരിക്കാന്‍ കഴിയുന്ന പരമാവധി വേഗത.

Category

🗞
News

Recommended