what should be included in a medicine kit for children?

  • 6 years ago
കുട്ടികളുടെ പ്രഥമ ശിശ്രൂഷാ സാമഗ്രികള്‍



പ്രഥമ ശിശ്രൂഷയ്ക്കായി വീട്ടില്‍ സൂക്ഷിക്കേണ്ട സാമഗ്രികള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുക



വിവിധ അളവുകളിലുള്ള അണുവിമുക്തമായ പശയുള്ള ബാന്‍റേജുകള്‍,
നനവ്‌ പിടിച്ചെടുക്കാന്‍ കഴിയുന്ന പരുത്തിനൂല്‍‌കൊണ്ടുള്ള ബാന്‍റേജ്‌ ,
പശയുള്ള നാട,ത്രികോണാകൃതിയിലും, ചുരുണ്ടും ഉള്ള ബാന്റേജുകള്‍,പഞ്ഞി ,ബാന്‍റ് - എയ്ഡ്‌ (പ്ലാസ്റ്ററുകള്‍),കത്രികകള്‍ ,പെന്‍ ടോര്‍ച്ച്‌ എന്നിവയെങ്കിലും ഒരു വീട്ടില്‍ കുറഞ്ഞത് ഉണ്ടായിരിക്കണം. വേദനാ സംഹാരികളും വയറിളക്കത്തിനെതിരായ മരുന്നും കുട്ടികളെ സംബന്ധിച്ച് ഒഴിച്ചു കൂടാനാകില്ല. തേനീച്ചക്കുത്തിന്‌ ആന്‍റിഹിസ്റ്റാമിന്‍ ക്രീം കരുതി വയ്ക്കുക.കുട്ടികള്‍ വീണ് മുറിവ് പറ്റുകയോ ഉരഞ്ഞു തൊലി പോകുകയോ ചെയ്‌താല്‍ ആദ്യം തന്നെ ആ ഭാഗം സോപ്പും ഇളം ചൂടുള്ള വെള്ളവും ഉപയോഗിച്ച്‌, അഴുക്കും . പൊടിയും മറ്റും, ശ്രദ്ധയോടെ കഴുകി വൃത്തിയാക്കുക. രക്തമോ നീരോ ഒലിക്കുന്നെങ്കില്‍, അണുബാധ ഒഴിവാക്കാന്‍ ബാന്‍റേജ്‌ ചുറ്റുക. നീര് വന്നു വീര്‍ക്കുകയോ പനിക്കുകയോ പഴുപ്പിന്‍റെ സാന്നിധ്യം കാണുകയോ ചെയ്‌താല്‍ അണുബാധ ഉണ്ടെന്നാണ് അര്‍ഥം. ഉടന്‍ തന്നെ വൈദ്യ സഹായം തേടുന്നതാണ് നല്ലത്.

Recommended