relation between body mass index and breakfast

  • 6 years ago
ബ്രേക്ക്ഫാസ്റ്റാണ് കാരണക്കാരന്‍!

രാവിലത്തെ ഭക്ഷണത്തിന്റെ അളവു കുറയ്ക്കുന്നവർക്ക് ശരീരത്തിന് ആവശ്യത്തിന് തൂക്കമില്ലാതെവന്നേക്കാം



പ്രഭാതഭക്ഷണവും നിങ്ങളുടെ ബോഡി മാസ് ഇൻഡക്സ് അല്ലെങ്കില്‍ ശരീരഭാരവും തമ്മില്‍ ഉള്ള ബന്ധം എന്താണെന്നു അറിയാം.പ്രഭാതഭക്ഷണം ഒഴിവാക്കുന്നതാണ് ശരീരഭാരം അനാരോഗ്യകരമാംവിധം കുറയുന്നതിനു കാരണമാകുന്നതെന്നു ലോസ് ആഞ്ചൽസിലെ ആരോഗ്യഗവേഷകർ പറയുന്നു. രാവിലെയാണ് ഒരു ദിവസത്തിലെ ഏറ്റവും പോഷകസമ്പന്നമായ ഭക്ഷണം കഴിക്കേണ്ടതെന്നു ഡോക്ടർമാർ പറയുന്നു.നമ്മൾ സാധാരണ തിരക്കുകാരണം രാവിലത്തെ ഭക്ഷണം ഒഴിവാക്കുകയോ പേരിനുമാത്രം കഴിക്കുകയോ ചെയ്യുന്നു. രാത്രി അമിതമായി വാരിവലിച്ചുകഴിക്കുന്നു. ഈ രണ്ടു ദുശ്ശീലങ്ങളും അപകടകരമാണ്.രാവിലത്തെ ഭക്ഷണത്തിന്റെ അളവു കുറയ്ക്കുന്നവർക്ക് ശരീരത്തിന് ആവശ്യത്തിന് തൂക്കമില്ലാതെവന്നേക്കാം.രാത്രി അമിതമായി വാരിവലിച്ചുകഴിച്ചാൽ അമിതവണ്ണം ഉറപ്പ്.അമ്പതിനായിരം പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് ഈ നിഗമനം. ഇവരിൽ പകുതി പേർ രാവിലെയും ബാക്കി പകുതിപേർ രാത്രിയുമാണ് ഏറ്റവുമധികം ഭക്ഷണം കഴിച്ചിരുന്നത്. രണ്ടുകൂട്ടരും കഴിച്ചത് തുല്യ കലോറി ഭക്ഷണം തന്നെയാണ്. കഴിക്കുന്ന സമയത്തിൽ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളു. ഇവരെ തുടർച്ചയായി നിരീക്ഷണത്തിനു വിധേയമാക്കിയതിനെത്തുടർന്നാണ് ഭക്ഷണശീലം ഇവരിൽ ഉണ്ടാക്കിയ ഭാരവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്.

Recommended