ബസ്മലയും ഹംദലയും ഭാഗം - 5 ( അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം 19 )

  • 6 years ago


,
the #1 network for Dailymotioners:
,السلام عليكم
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ് No : 19*

14.03.18

*ബസ്മലയും ഹംദലയും ഭാഗം - 5*

*بسْم اللّه*
' *ബിസ്മില്ലാഹി ' ഉച്ചരിക്കൽ പ്രത്യേകമായി നിയമമാക്കപ്പെട്ട ചില സന്ദർഭങ്ങൾ തുടരുന്നു*

ഐ .

*രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലുന്ന ചില ദിക്റുകൾ* :

A.
*بِسْمِ اللَّهِ وَضَعْتُ جَنْبِي اللَّهُمَّ اغْفِرْ لِي ذَنْبِي وَأَخْسِئْ شَيْطَانِي وَفُكَّ رِهَانِي وَاجْعَلْنِي فِي النَّدِيِّ الأَعْلَى*
*സാരം : അല്ലാഹുവിന്റെ നാമത്തിൽ ഞാൻ എന്റെ പാർശ്വത്തെ വയ്ക്കുന്നു.അല്ലാഹുവേ.. എന്റെ പാപം പൊറുക്കണേ...എന്റെ പിശാചിനെ എന്നിൽ നിന്ന് അകറ്റണേ... എന്റെ ഉത്തരവാദിത്തങ്ങൾ( പൂർത്തീകരിച്ചു )എന്നെ അതിൽ നിന്നെല്ലാം മുക്തനാക്കണേ .... സജ്ജനങ്ങളുടെ ഉന്നത സഭയിൽ നീ എന്നെ ഉൾപ്പെടുത്തണേ* ...

B.

*باسمك اللهم أموت وأحيا*
*അല്ലാഹുവേ.. നിന്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു*

C.

*بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ*
*എന്റെ റബ്ബേ ... (നാഥാ... ) നിന്റെ നാമത്തിൽ ഞാൻ എന്റെ പാർശ്വത്തെ ( ശരീരത്തെ) വയ്ക്കുന്നു. ഞാൻ നിന്റെ നാമത്തിൽ തന്നെ എന്റെ ശരീരത്തെ ഉയർത്തുകയും ചെയ്യുന്നു (ഉറക്കുണർന്ന് എഴുന്നേൽക്കുന്നു). എന്റെ നഫ്സിനെ നീ പിടിച്ചു വയ്ക്കുകയാണെങ്കിൽ (ഈ ഉറക്കത്തിൽ നീ എന്നെ മരിപ്പിച്ചാൽ ) നീ അതിനോട് കരുണ ചെയ്യണേ.... നീ അതിനെ സ്വതന്ത്രമാക്കുകയാണെങ്കിൽ (ജീവിക്കാൻ വിട്ടുകയാണെങ്കിൽ ) നീ നിന്റെ സജ്ജനങ്ങളായ ദാസൻമാരുടെ വിഷയത്തിൽ ചെയ്യുന്നത് പോലെ അതിനെ പാപങ്ങളിൽ നിന്ന് കാത്തോളണമേ* .....

(ഇൻ ഷാ അല്ലാഹ് തുടരും )

അവലംബം :

1.
مرقاة المفاتيح شرح مشكاة
المصابيح
علي بن سلطان محمد القاري
http://library.islamweb.net/newlibrary/display_book.php?bk_no=79&ID=115&idfrom=4747&idto=4814&bookid=79&startno=27
2.സുനനു തിർമുദി

https://sunnah.com/tirmidhi/48/32

അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ
https://www.youtube.com/watch?v=4beyq2gQZBQ&list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_

സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്

ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെ..