തകർച്ചയിൽ നിന്നുയരാൻ ബിൻ തലാൽ | Oneindia Malayalam

  • 6 years ago
ലോക കോടീശ്വരന്‍മാരില്‍ പത്ത് പേരുടെ കണക്കെടുത്താന്‍ അതിലൊരാള്‍ സൗദിയിലെ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനായിരിക്കും. അഴിമതിക്കേസില്‍ പെട്ട് രണ്ടര മാസം തടവില്‍ കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ബിസിനിസ് സാമ്രാജ്യം താറുമാറായിരിക്കുന്നു. എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിന്‍ തലാല്‍. ഇദ്ദേഹമായിരുന്നു സൗദിയില്‍ അറസ്റ്റിലായവരില്‍ പ്രമുഖന്‍. അതുകൊണ്ടുതന്നെയാണ് മോചിപ്പിക്കണമെങ്കില്‍ 600 കോടി ഡോളര്‍ തരണമെന്ന് സൗദി ഭരണകൂടം ബിന്‍ തലാലിനോട് ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ആസ്തികളില്‍ നിശ്ചിത ഭാഗം സര്‍ക്കാരിന് വിട്ടുകൊടുക്കണം. സര്‍ക്കാരിന്റെ വ്യവസ്ഥ ബിന്‍ തലാല്‍ അംഗീകരിച്ചിരുന്നോ? എങ്ങനെയാണ് അദ്ദേഹത്തിന് മോചനത്തിന് വഴിതെളിഞ്ഞത്. സൗദി അറേബ്യയിലെ വാറന്‍ ബഫറ്റ് എന്നാണ് ബിസിനസ് ലോകത്ത് ബിന്‍ തലാല്‍ അറിയപ്പെട്ടിരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൂല്യമുള്ള അറേബ്യന്‍ വ്യക്തിയാണിദ്ദേഹം. ആധുനിക സൗദിയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദ് രാജാവിന്റെയും ലബ്‌നാനിലെ ആദ്യ പ്രധാനമന്ത്രി റിയാദ് അല്‍ സ്വാലിഹിന്റെയും പേരമകനാണ് ബിന്‍ തലാല്‍.
Prince Al-Waleed, the 'Warren Buffett of Saudi Arabia'

Recommended