ഇതാണ് മുംബൈ പോലീസ്

  • 7 years ago
മുംബൈ പോലീസിന്റെ പുതുവര്‍ഷ കലണ്ടര്‍ ശ്രദ്ധേയമാകുന്നു


ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് ഫോഴ്‌സുകളിലൊന്നാണ് മുംബൈ പോലീസ്. ഈ പുതുവര്‍ഷത്തെ മുംബൈ പോലീസ് അവതരിപ്പിക്കുന്നത് ഒരു പുതുരീതിയിലാണ്.ഔദ്യോഗിക ജീവിതത്തിലെ കയ്പും മധുരവും നിറഞ്ഞ നിമിഷങ്ങള്‍ ക്യാമറക്കണ്ണുകളാല്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പോലീസ് സേന 2018ലെ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ജനങ്ങളുമായുള്ള ഇടപെടലുകളും, സുരക്ഷയൊരുക്കുന്നതും, പരിശീലന വേളകളും, ട്രാഫിക്കില്‍ നില്‍ക്കുന്നതും തുടങ്ങി മുംബൈ പൊലീസ് സേനയിലെ ഓരോ ഉദ്യോഗസ്ഥന്റെയും കണ്ണെത്തുന്ന ഇടങ്ങളും ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നു.പ്രവീണ്‍ തലാന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.


MUMBAI POLICE CALENDAR 2018 CAPTURES THE SPIRIT OF MUMBAI IN SHADOWS OF POLICE

Recommended