ബാങ്കുകളുടെ കൊള്ള | പ്രതിഷേധം തുടരുന്നു | Oneindia Malayalam

  • 6 years ago

SBI likely to slash minimum balance requirement for savings accounts
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 2,300 കോടിയോളം രൂപ പിഴയീടാക്കിയതായുള്ള വാര്‍ത്തയ്ക്ക് പിന്നാലെ ഇത്തരത്തില്‍ പണം നഷ്ടമായവര്‍ പരാതിമായി രംഗത്തെത്തിത്തുടങ്ങി.അരപ്പട്ടിണിക്കാരായ പാവങ്ങളുടെ പണമാണ് മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ തട്ടിയെടുക്കുന്നത്. കൂലിപ്പണിയെടുക്കുന്നവരും തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നവരുമെല്ലാം ബാങ്കുകളുടെ കൊള്ളയ്ക്കിരയായി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലയളവില്‍മാത്രം രണ്ടായിരത്തിമുന്നൂറ്റിയിരുപത് കോടി രൂപയാണ് ബാങ്കുകള്‍ ഈടാക്കിയത്.മുകേഷ് അംബാനി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ കോടികളുടെ കടം അടുത്തിടെ എഴുതിത്തള്ളിയ ബാങ്കുകളാണ് ഇത്തരത്തില്‍ കൊള്ളയടിക്കുന്നതെന്നതാണ് ശ്രദ്ധേയം. മിനിമം ബാലന്‍സിന്റെ പേരില്‍ പണം കൊള്ളയടിക്കുന്ന നടപടിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നുമില്ല. ബാങ്കുകളുടെ പകല്‍ക്കൊള്ളയ്‌ക്കെതിരെ ധനമന്ത്രി മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Category

🗞
News

Recommended