സ്റ്റൈല്‍ മാറ്റി സ്റ്റൈല്‍ മന്നന്‍

  • 7 years ago
സ്റ്റെല്‍ മാറ്റി സ്റ്റെല്‍ മന്നന്‍


രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു

നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും


തമിഴകത്തിന്റെ 'തലൈവര്‍' ആകാന്‍ തയ്യാറെടുത്ത് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു.ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് തന്റെ രാഷ്ട്രീയ പ്രവേശനം രജനീകാന്ത് ഉറപ്പിച്ചത്. സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുമെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണെന്നും ഇന്നത്തെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആരാധകരുമായി കഴിഞ്ഞ 5 ദിവസം നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് രജനിയുടെ ഈ പ്രഖ്യാപനം.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Recommended