'ഹാദിയയെ ഹിന്ദുവാക്കാൻ ശ്രമം നടന്നിരുന്നു' | Oneindia Malayalam

  • 7 years ago
Activist Rahul Eeswar reveals about Hadiya case

ഹാദിയ കേസില്‍ പുറത്തുനിന്ന് ഇടപെട്ട് പുലിവാല് പിടിച്ച യുവ ആക്ടിവിസ്റ്റാണ് രാഹുല്‍ ഈശ്വർ. ഹാദിയയെ കാണാൻ വീട്ടിലെത്തിയ രാഹുല്‍ ഹാദിയയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ വീഡിയോ എടുത്തുസൂക്ഷിക്കുകയും അത് കോടതിയിലും ചിലത് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതോടെ ഹാദിയയുടെ പിതാവ് അശോകൻ രാഹുലിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ പോപ്പുലർ ഫ്രണ്ടിൻറെ ഏജൻറാണെന്നും അവരില്‍ നിന്ന് വിലപേശി പണം വാങ്ങിയാണ് വീഡിയോ എടുത്തതെന്നും അശോകൻ ആരോപിച്ചിരുന്നു. മാത്രമല്ല, ഹിന്ദു ആക്ടിവിസ്റ്റായി അറിയപ്പെടുന്ന രാഹുലിനെതിരെ ഹിന്ദുപക്ഷപാതികളില്‍ നിന്നുതന്നെ സൈബർ ആക്രമണം നേരിടേണ്ടി വരികയും ചെയ്തു. സംഭവത്തില്‍ തൻറെ ഇടപെടലിനെക്കുറിച്ച് രാഹുലിന് പറയാനുണ്ട്. ഹാദിയയെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനല്ല അവിടെ പോയത്. ഈ മതംമാറ്റം ലൗ ജിഹാദുമായി ബന്ധമില്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.മതം പഠിച്ചാണ് ഹാദിയ ഇസ്ലാം സ്വീകരിച്ചത്. അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. ഹാദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് പീഡിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നിയതു കൊണ്ടാണ് വീഡിയോ സൂക്ഷിച്ചത്. മതപരിവര്‍ത്തനം തടയാന്‍ ഹാദിയയെ ക്രൂശിച്ചത് കൊണ്ടായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Recommended