കോലിക്ക് പിന്നാലെ ധോണിയും, ബിസിസിഐക്ക് രൂക്ഷ വിമർശം | Oneindia Malayalam

  • 7 years ago
Mahendra singh Dhoni Backs Virat Kohli over lack of practice before overseas tour.

ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി രംഗത്തുവന്നതിന് പിന്നാലെ സൂപ്പർ താരം ധോണിയും രംഗത്ത്. വിദേശ രാജ്യങ്ങളിലടക്കം കളിക്കാൻ പോകുമ്പോള്‍ മതിയായ ഒരുക്കങ്ങള്‍‌ക്ക് പോലും സമയം ലഭിക്കുന്നില്ലെന്ന് ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി ധോണി പറഞ്ഞെന്നാണ് റിപ്പോർട്ടുകള്‍. വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ താരങ്ങള്‍ക്ക് ചുരുങ്ങിയത് ആറ് മുതല്‍ 10 ദിവസത്തെയെങ്കിലും സമയം വേണം. അതേസമയം സമയം കിട്ടിയില്ലെങ്കിലും ഈ താരങ്ങളെല്ലാം മികച്ച പ്രക
നം നടത്തുന്നുണ്ടെന്നും ധോണി അഭിപ്രായപ്പെട്ടു. കളിക്കാർക്ക് വിശ്രമം കൂടുതല്‍ ലഭിക്കാത്തതുമായി ബന്ധുപ്പെട്ട് വിരാ് കോലി ബിസിസിഐക്കെതിരെ രംഗത്തുവന്ന നടപടി ശരിയാണെന്നും ധോണി വ്യക്തമാക്കി. അടുത്തടുത്ത ദിവസങ്ങളില്‍ കളിക്കേണ്ടി വരുന്നതിനാല്‍ താരങ്ങള്‍ക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്നാണ് കോലി വ്യക്തമാക്കിയിരുന്നത്.

Category

🥇
Sports

Recommended