'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' ആ പരസ്യത്തിലെ പെണ്‍കുട്ടിയെ ഇപ്പോള്‍ കാണണം

  • 7 years ago
Remember The Little Girl In ‘No Smoking’ Ad In Theaters? She Is Now A Talented And Pretty Actress

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന് തുടങ്ങുന്ന പരസ്യ ചിത്രം നമ്മള്‍ ഓരോ മലയാളികളുടെയും മനസ്സിലുണ്ട്. അതിലെ കൊച്ച് കുട്ടിയെ ഓര്‍മ്മയില്ലേ? . പുകവലിക്കാരനായ അച്ഛനെ സങ്കടത്തോടെ നോക്കുന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ അവതരിപ്പിച്ചത് സിമ്രാനായിരുന്നു. അവളുടെ ദയനീയമായ ആ നോട്ടവും ആരും മറന്ന് കാണില്ല. അച്ഛനെ മാത്രമല്ല കാണികളെക്കൂടി ഇരുത്തി ചിന്തിപ്പിച്ച ആ പെണ്‍കുട്ടിയാണ് സിമ്രാന്‍ നടേക്കര്‍. ഇത്തിരി പഴയതായത് കൊണ്ട് അന്ന് ചെറിയ കുട്ടിയായി അഭിനയിച്ചിരുന്ന കുട്ടി ഇന്ന് ഒത്തിരി വലുതായിരിക്കുകയാണ്. സിമ്രാന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.പുകവലിയുടെ പരസ്യത്തിനൊപ്പം ഡോമിനോസ്, വീഡിയോകോണ്‍, ക്ലീനിക് പ്ലസ്, ബാര്‍ബി ടോയ്‌സ് എന്നിങ്ങനെ മറ്റ് പരസ്യ ചിത്രങ്ങളിലും ഹിന്ദിയിലെ ചില ടെലിവിഷന്‍ പരമ്പരകളിലും സിമ്രാന്‍ നടേക്കര്‍ അഭിനയിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരുപാട് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചും സോഷ്യല്‍ മീഡിയയിലും സജീവമാണ് സിമ്രാന്‍. ഇന്‍സ്റ്റാഗ്രാമില്‍ 30,000ത്തിലധികം ഫോളോാവേഴ്സുള്ള ഒരു കൊച്ചു താരം തന്നെയാണ് ഈ പതിനാറുകാരി.