നയൻതാരയെ പുകഴ്ത്തിയ അമല പോളിന് കിട്ടിയ പണി | filmibeat Malayalam

  • 7 years ago
Amala Paul praises Gopi Nainar's Aramm starring Nayanthara in the lead role.

നയൻതാര കേന്ദ്രകഥാപാത്രമായെത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അറം. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഗോപി നൈനാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പർ താരനിരയോ മസാലരംഗങ്ങളോ ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. കുഴല്‍ക്കിണറില്‍ വീഴുന്ന ഒരു കുഞ്ഞിനെ രക്ഷിക്കാൻ ഒരു നാട് മുഴുവൻ ഒന്നിക്കുന്ന കഥയാണ് അറം. മതിവദനി എന്ന കലക്ടറുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്. ചിത്രത്തെയും നയൻതാരയെയും പുകഴ്ത്തി അമല പോള്‍ രംഗത്തെത്തിയിരുന്നു. നയന്‍താരയുടെ പ്രകടനത്തേയും അറാം സിനിമയേയും അഭിനന്ദിച്ച് രംഗത്തെത്തിയ അമല പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. മസാല ചിത്രങ്ങളെ എതിര്‍ത്തും നയന്‍താരയെ അഭിനന്ദിച്ചും അമല ചെയ്ത ട്വീറ്റ് ആയിരുന്നു താരത്തിന് വിനയായത്.
അമല പോളിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് തമിഴ് സിനിമ പ്രേമികളില്‍ നിന്നും ഉയരുന്നത്. തമിഴ് സിനിമയെ മൊത്തത്തില്‍ മോശമായി ചിത്രീകരിച്ചു എന്നാണ് ആരോപണം. താരമാക്കി വളര്‍ത്തിയത് തമിഴാണെന്ന് മലയാളിയായ നിങ്ങള്‍ മറക്കരുതെന്നും പ്രേക്ഷകര്‍ ഒാര്‍മിപ്പിക്കുന്നു.

Recommended