കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകും!

  • 7 years ago
Senior Journalist Rajdeep Sardesai on last day said that soon India get a Prime Minister from Kerala.

കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്ന വിലയിരുത്തലുമായി പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. കേരളം മൂന്നാം ബദലിന് സാധ്യത തേടുകയാണെന്ന് തുറന്നടിച്ച രജ്ദീപ് ബിജെപിയുടെ ശ്രമങ്ങളെയും പരിശ്രമങ്ങളെയും ഈ സാഹചര്യത്തില്‍ കൂട്ടിവായിക്കുന്നു.രണ്ടോ മൂന്നോ ടേമിന് ശേഷം പ്രതിപക്ഷമായി ഉയർന്നുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയം രാജ്യത്തിൻറെ പ്രധാനമന്ത്രിയാകാൻ പ്രാപ്തിയുള്ള ആളെ മുന്നോട്ടുവെക്കുമെന്നും സർദേശായി പറയുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ദില്ലി ഘടകത്തിന് വേണ്ടി മാധ്യമ പ്രവര്‍ത്തകനായ സന്തോഷ് കോശി ജോയി നടത്തിയ അഭിമുഖത്തിലായിരുന്നു സര്‍ദേശായി ഇങ്ങനെ പറഞ്ഞത്.കേരളത്തില്‍ നിന്ന് ആരായിരിക്കും അങ്ങനെ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള ഒരാള്‍ എന്ന രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പതിവ് പോലെ, കുമ്മനം രാജശേഖരന്‍ തന്നെയാണ് ഇത്തവണയും ട്രോളന്‍മാരുടെ പരിഹാസത്തിന് ഇരയായിട്ടുള്ളത്. ട്രോളുകള്‍ കാണാം.

Recommended