മുംബൈയിലും ഇലക്ട്രിക് സവാരി

News60ML

by News60ML

0 views
ആദ്യഘട്ടത്തില്‍ നാല് ഇലക്ട്രിക് ബസ്സുകള്‍

ഒരോ ബസിനും 1.67 കോടി രൂപയാണ് ചിലവ്


മുംബൈയിലെ നഗരവീഥികളില്‍ ഇനി ഇലക്ട്രിക് ബസ്സുകളും. ആദ്യഘട്ടത്തില്‍ നാല് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്) ആണ് ഇലക്ട്രിക് ബസ്സുകള്‍ വാങ്ങിയിരിക്കുന്നത്. ഇലക്ട്രിക് ബസുകള്‍ റോഡിലിറക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. നേരത്തെ ഹിമാചല്‍പ്രദേശിലെ മണാലി റോത്തക് റൂട്ടില്‍ ഈ ഇലക്ട്രിക് ബസുകളുടെ സേവനം ആരംഭിച്ചിരുന്നു.31 പേര്‍ക്ക് ഇരിക്കാവുന്ന ബസുകള്‍ നിര്‍മിച്ചിരിക്കുന്നത് ഗോള്‍ഡ് സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ആണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാനാവും.



Goldstone-BYD Deliver 6 Electric Buses To Mumbai BEST For Public Transport