വാഹന രജീസ്ട്രേഷൻ തട്ടിപ്പ്: നികുതി അടക്കില്ലെന്ന് അമല പോള്‍ | Oneindia Malayalam

  • 7 years ago
Actress Amala Paul, who is facing allegations of tax evasion for registering her luxury vehicle in Puducherry, said she has no plans to pay road tax for the vehicle in Kerala.

പുതുച്ചേരിയില്‍ രജിസ്റ്റർ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് നടി അമല പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റർ ചെയ്ത ഒരുകോടി രൂപ വില വരുന്ന ആഡംബരകാറിൻറെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് നല്‍കിയ നോട്ടീസിനാണ് നടിയുടെ മറുപടി. സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് താൻ, കേരളത്തില്‍ വാഹന നികുതി അടക്കാന ഉദ്ദേശമില്ലെന്നും അമല മോട്ടോർ വാഹനവകുപ്പിനെ അറിയിച്ചു. അഭിഭാഷകൻ മുഖേനയാണ് മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് അമല പോള്‍ മോട്ടോർ വാഹനവകുപ്പിന് വകുപ്പിന് നല്‍കുന്നത്. ഇന്ത്യൻ പൌരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് നേരത്തെ ഫേസ്ബുക്കിലൂടെ അമല അറിയിച്ചിരുന്നു. അതേസമയം പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷൻ നടത്തി നികുതിവെട്ടിപ്പ് നടത്തിയ സംഭവത്തില്‍ അമലപോളിൻറെ മറുപടി തൃപ്തികരമല്ലെന്നാണ് മോട്ടോർ വാഹനവകുപ്പിൻറെ മറുപടി.

Recommended