അപകടം: സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടു

  • 7 years ago
Saudi Prince Mansour Bin Muqrin No More

Saudi Prince Mansour Bin Muqrin killed in helicopter crash near Yemen border one day after missile launch.

യെമൻ അതിർത്തിയില്‍ ഹെലികോപ്ടർ തകർന്നുവീണ് സൌദി രാജകുമാരൻ കൊല്ലപ്പെട്ടു. അസീർ പ്രവിശ്യാ ഗവർണറായ മൻസൂർ ബിൻ മുഖ് രിൻ രാജകുമാരനാണ് മരിച്ചത്. മുൻ കിരീടാവകാശ് മുഖ്രിൻ ഹിൻ അബ്ദുല്‍ അസീല്‍ അല്‍‌ സഊദിൻറെ മകനാണ്. ഹൂതി വിമതരുമായി സംഘർഷം നിലനില്‍ക്കുന്ന സൌദി-യെമൻ ദക്ഷിണ അതിർത്തിയിലാണ് ഞായറാഴ്ച ഉച്ചക്ക് ശേഷം അപകടമുണ്ടായത്. ഉദ്യോഗസ്ഥർക്കൊപ്പം പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തകരെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സൗദി സഖ്യം യമനിലെ ഹൂത്തി വിമതര്‍ക്കെതിരായി ശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനു തൊട്ടുപിന്നാലെയാണ് രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടത്. ശനിയാഴ്ച സൗദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു സൗദി സഖ്യം യമന്‍ തലസ്ഥാനമായ സനയ്ക്കു നേരെ 29 വ്യോമാക്രമണങ്ങള്‍ നടത്തിയത്. സൗദി ആക്രമണത്തില്‍ സനയിലെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും മറ്റും തകര്‍ന്നു.