സുരേഷ് ഗോപിക്കെതിരെ BJP, അവസരം മുതലാക്കാൻ നേതാക്കള്‍

  • 7 years ago
Actor and Rajya Sabha MP Suresh Gopi purportedly evaded paying road tax in Kerala by registering his luxury vehicle in the union territory of Pondicherry, Mathrubhumi News channel claimed.

നടനും എംപിയുമായ സുരേഷ് ഗോപി പോണ്ടിച്ചേരി രജിസ്ട്രേഷൻറെ മറവില്‍ നികുതി വെട്ടിച്ചതായി ആരോപണമുയർന്നിരുന്നു. പോണ്ടിച്ചേരിയില്‍ സാധാരണക്കാർ താമസിക്കുന്ന ഫ്ലാറ്റിൻറെ വിലാസത്തില്‍ തൻറെ ഒഡി ക്യൂ 7 രജിസ്റ്റർ ചെയ്തതാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിക്കെതിരെ നീക്കങ്ങള്‍ നടത്താൻ ഒരുങ്ങുകയാണ് ബിജെപിയിലെ ഒരുവിഭാഗം നേതാക്കള്‍. പ്രവർത്തനപരിചയമില്ലാതെയാണ് സുരേഷ് ഗോപിക്ക് പാർട്ടിയില്‍ ഉയർന്ന സ്ഥാനങ്ങള്‍ നല്‍കിയത്. ക്കാര്യം നേരത്തെ തന്നെ പാര്‍ട്ടി വേദികളില്‍ ചിലര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ജനപിന്തുണ നേടാന്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്ര സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. സുരേഷ് ഗോപിക്ക് വേണ്ടി മുതിർന്ന് നേതാക്കളെ തഴഞ്ഞുവെന്നും ആരോപണമുണ്ട്. അതിനാല്‍ ഒരവസരം വന്നപ്പോള്‍ സുരേഷ് ഗോപിക്കെതിരെ തിരിയാനാണ് ഒരു വിഭാഗത്തിൻറെ തീരുമാനം.

Recommended