പണം തകര്‍ത്ത ജീവിതം...!!!

  • 7 years ago
17-ാം വയസില്‍ കോടീശ്വരിയായ പെണ്‍കുട്ടി ഇന്ന് നയിക്കുന്നത് ദരിദ്രജീവിതം



17 വയസില്‍ കോടീശ്വരിയായി ജീവിതം ആഘോഷിച്ച് ഇപ്പോള്‍ ദാരിദ്ര ജീവിതം നയിക്കുന്ന
ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ യൂറോ മില്യണ്‍ ലോട്ടറി ജേതാവ് ജെയിന്‍ പാര്‍ക്കിന്റെ ജീവിത കഥ പലര്‍ക്കുമുള്ള ഉപദേശമാണ്.ചെറിയ പ്രായത്തില്‍ ലോട്ടറിയടിച്ച് കോടീശ്വരിയായ ജെയിന്‍ ഇഷ്ടത്തിനനുസരിച്ച് ആഡംഭര ജീവിതം നയിച്ചുയകൂടുതലും പ്ലാസ്റ്റിക് സര്‍ജ്ജറികള്‍ക്കായി.സൗന്ദര്യ വര്‍ദ്ധനവിനായി ശരീരം മുഴുവന്‍ സര്‍ജറികള്‍ നടത്തി.തല്‍ഫലം 21 -ാം വയസില്‍ ജെയിനിന്‍ സാമ്പത്തികമായി തകര്‍ന്ന് ദരിദ്രയായി.പണത്തോടൊപ്പം ശരീരസൗന്ദര്യവും അവള്‍ക്കു നഷ്ടപ്പെട്ടു തുടങ്ങി. ഇപ്പോള്‍ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള ചികിത്സയിലാണ് ജെയിന്‍. തന്റെ ഈ ദുരവസ്ഥയ്ക്കു കാരണം തിരിച്ചറിവില്ലാത്ത പ്രായത്തില്‍ക്കിട്ടിയ പണമാണെന്നും ലോട്ടറിയില്‍ വിജയിക്കാനുള്ള ഏറ്റവും കുറഞ്ഞപ്രായം 18 വയസ്സാക്കണമെന്നും അവള്‍ പറയുന്നു.
16 വയസ്സാണ് ഇപ്പോള്‍ തിനുള്ള പ്രായം. ജീവിത ലക്ഷ്യങ്ങളെക്കുറിച്ചൊന്നും ഒരു തിരിച്ചറിവുമില്ലാത്ത പ്രായമെന്ന് ജെയിന്‍ പറയുന്നു



Youngest ever EuroMillions winner Jane Park,now fighting for her life

life

Category

🗞
News

Recommended