ജാനുവിന് കാര്‍ വാങ്ങി നല്‍കിയത് കുമ്മനമോ? | Oneindia Malayalam

  • 7 years ago
The trolls seem to have little to do so they have turned their attention to tribal leade5r C K Janu and her new sedan, a Toyota Etios, which she bought nine months ago for Rs, 10 lakh. After a vernacular magazine published a photo of her driving the car, social media was agog, with the Left bandwagon, including many of her former comrades, claiming it indicated her changing lifestyle following her joining the BJP-led NDA.

ബെന്‍സും ലംബോര്‍ഗിനിയുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടുന്നത് സാധാരണമാണ്. എന്നാല്‍ സാധാരണക്കാരന്റെ ടൊയോട്ട എത്തിയോസ് കാര്‍ അടുത്തിടെ വാര്‍ത്തകളില്‍ താരമായിരുന്നു. ഈ കാറിനെ വാര്‍ത്ത താരമാക്കിയതാകട്ടെ സാമൂഹ്യ പ്രവര്‍ത്തകയും രാഷ്ട്രീയ നേതാവും ആദിവാസി നോതാവുമായ സികെ ജാനുവാണ്. ജാനു ഒരു കാര്‍ വാങ്ങിയതു കൊണ്ട് ചെറിയ പുകിലൊന്നുമല്ല ഉണ്ടായത്.
സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സികെ ജാനു. കുമ്മനം വാങ്ങിത്തന്നിട്ടോ, പാര്‍ട്ടിപ്പിരിവ് നടത്തിയോ അല്ല കാര്‍ വാങ്ങിയതെന്ന് സികെ ജാനു പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാനു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആദിവാസികള്‍ക്കെതിരെയുള്ള മലയാളികളുടെ ധാര്‍ഷ്ഠ്യം തന്നെ വേദനിപ്പിച്ചുവെന്ന് ജാനു പറയുന്നു.

Category

🗞
News

Recommended