തക്കാളി തൊട്ടാൽ കെെപൊളളും സെഞ്ച്വറി കടന്ന് വില | Tomato Price Hike

  • 2 days ago
സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി കൊണ്ട് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയുടെ വില നൂറ് രൂപ തൊട്ടിരിക്കുകയാണ് ഇപ്പോൾ. മറ്റ് പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് തക്കാളി വില സെഞ്ച്വറി കടന്നത്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ വില നൂറു രൂപ കടന്നത്. കോഴിക്കോട് ജില്ലയില്‍ 82 രൂപയാണ് ഇന്ന് തക്കാളി വില. ഹോർട്ടികോർപിന്റെ കൊച്ചിയിലെ സ്‌റ്റാളിൽ പൊതുവിപണിയേക്കാൾ വിലക്കൂടുതലാണ്, കൊച്ചിയിലെ വിലനിലവാരം വെച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പിന്റെ സ്‌റ്റാളിൽ അൽപ്പം ഭേദപ്പെട്ട നിലയാണ് തക്കാളി വിലയുള്ളത്.

~HT.24~ED.23~PR.322~##~