പൊലീസുകാർ തമ്മിൽ കയ്യാങ്കളി; സിപിഒമാർക്ക് സസ്പെൻഷൻ

  • 12 days ago
കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ നടപടി. സിവിൽ പോലീസ് ഓഫീസർ മാരായ സുധീഷ്, ബോസ്കോ എന്നിവരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കയ്യാങ്കളിയിൽ കലാശിച്ചത്