വിദേശ താരത്തിന്റെ പരാതി; താരത്തിന് ക്ലബ്ബുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികൾ

  • 7 days ago


ഭക്ഷണവും പണവും ലഭിച്ചില്ലെന്ന് പരാതിയുമായി രംഗത്തുവന്ന വിദേശ ഫുട്ബോൾ താരത്തിന് ക്ലബ്ബുമായി യാതൊരു ബന്ധവുമില്ലെന്ന് യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് ഭാരവാഹികൾ. ക്ലബ്ബിന്റെ വ്യാജ ലെറ്റർ പാഡും മുദ്രപത്രവും ഉപയോഗിച്ച് മറ്റൊരാളാണ് താരത്തെ എത്തിച്ചത്.. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു