'നീറ്റ് ചോദ്യപേപ്പർ ചോർച്ച മധ്യപ്രദേശ് വ്യാപം കുംഭകോണത്തിന്റെ രണ്ടാം പതിപ്പ്'

  • 7 days ago
മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ വ്യാപം കുംഭകോണത്തിന്റെ രണ്ടാം പതിപ്പാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ച എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . മോദി സർക്കാർ നീറ്റ് ക്രമക്കേട് വിദ്യാഭ്യാസ മന്ത്രിയിലൂടെയും ദേശീയ പരീക്ഷ ഏജൻസിയിലൂടെയും മൂടിവെക്കാൻ ശ്രമിക്കുകയാണ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു