ആഹ്ലാദപ്രകടനങ്ങൾ വൈകീട്ട് 7മണി വരെ; വടകരയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കും

  • 26 days ago
ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായായി വടകരയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ആഹ്ലാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണം. ഇന്ന് വൈകിട്ട് മുതൽ നാളെ വൈകിട്ട് വരെ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞയും പ്രഖ്യാപിച്ചു