ഒമാനിലെ ജബൽ അഖ്ദറിൽ റോസാപ്പൂ വിളവെടുപ്പ് തുടങ്ങി

  • 3 months ago
ഒമാനിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ അഖ്ദറിൽ റോസാപ്പൂ വിളവെടുപ്പ് തുടങ്ങി. വിവിധ ഗ്രാമങ്ങളിലായി ഏക്കർ കണക്കിന് സ്ഥലങ്ങളിലാണ് റോസാപ്പൂ പൂത്തുലഞ്ഞ് നിൽക്കുന്നത്. പെരുന്നാൾ അവധി ആരംഭിച്ചതോടെ ഈ മനോഹര കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ് ഇങ്ങോട്ട്.