സെല്‍വിന്റെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവം എത്തിയത് സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍

  • 7 months ago
Organ transplanted from Kochi to Trivandrum by Helicopter
കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച 36 കാരനായസെല്‍വിന്‍. സെല്‍വിന്റെ ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. ഇരുവരും തമിഴ്‌നാട്ടിലെ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കടുത്ത തലവേദനയെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന ആശുപത്രിയിലും നവംബര്‍ 21ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചേറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയും അതിനുള്ള ചികിത്സകള്‍ തുടരുന്നതിനിടെ ഇന്നലെയാണ് സെല്‍വിന്‍ മരണപ്പെട്ടത്. ഭാര്യ ഗീത തന്നെയാണ് അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.



~PR.260~ED.21~HT.24~