IPL 2023: ഡെക്കായെന്നു കരുതി ശൈലി മാറ്റില്ല, ഇതേ രീതി തുടരും! സഞ്ജു പറയുന്നു

  • last year
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കഴിഞ്ഞ മാച്ചില്‍ ബാറ്റങില്‍ ഫ്‌ളോപ്പായെങ്കിലും ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തില്ലെന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. നാലു ബോളുകള്‍ നേരിട്ട അദ്ദേഹം റണ്ണൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. ആദ്യ മാച്ചില്‍ ഫിഫ്്റ്റി പ്ലസും രണ്ടാമത്തെ മല്‍സരത്തില്‍ 40 പ്ലസും സഞ്ജു നേടിയിരുന്നു. ഡിസിക്കെതിരേ മറ്റൊരു മികച്ച ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും ടീമും ആരാധകരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവരെ നിരാശപ്പെടുത്തിയാണ് സഞ്ജു അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിട്ടത്. സ്പിന്നര്‍ കുല്‍ദീപ് യാദവിനെതിരേ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന അദ്ദേഹത്തെ ആന്‍ഡ്രിച്ച് നോര്‍ക്കിയ പിടികൂടുകയായിരുന്നു. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായെന്നു കരുതി ശൈലി മാറ്റില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended