വീടിന്റെ അടുത്ത് 5ജി നെറ്റ്വർക്ക് എത്തിയെന്ന് കേട്ട് ഓടിപ്പോയി ഏതെങ്കിലും ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാമെന്ന് കരുതരുത്. പല ഫോണുകളിലും 5ജി ലഭിക്കുമെങ്കിലും ഇവയുടെ നെറ്റ്വർക്ക് ശേഷി ഉറപ്പാക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഏത് ഫോൺ വാങ്ങുന്നു, ഡിവൈസിന്റെ 5ജി ശേഷി എത്രത്തോളമുണ്ട് എന്നിവയെല്ലാം പ്രധാനമാണ്. പുതിയ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യേണ്ട ഏതാനും കാര്യങ്ങൾ നോക്കാം.
Category
🤖
Tech