നിങ്ങളുടെ കൂട്ടുകാരുള്ള ഗ്രൂപ്പിലേക്കയക്കേണ്ട ചില "വീഡിയോകൾ" വീട്ടുകാരുള്ള ഫാമിലി ഗ്രൂപ്പിലേക്കയച്ചാൽ എങ്ങനെയിരിക്കുമെന്ന് ആലോചിക്കൂ. ആരും കാണുന്നതിന് മുമ്പ് ചാടിക്കേറി ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷന് ടാപ്പ് ചെയ്യും അല്ലേ? എന്നാൽ ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ ടാപ്പ് ചെയ്യേണ്ടതിന് പകരം ഡിലീറ്റ് ഫോർ മി ഓപ്ഷനിൽ ടാപ്പ് ചെയ്താൽ എന്ത് ചെയ്യും? നേരേ കിണറ്റിൽ ചാടുമെന്നാകും ചിലരുടെയെങ്കിലും മറുപടി. എന്നാൽ തൽക്കാലം കിണറ്റിൽ ചാടാൻ നിൽക്കണ്ട. ഈ നാണക്കേടിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ ഒരു അടിപൊളി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്.
Category
🤖
Tech