ഇരട്ടച്ചങ്ക് പിളരണം ടീച്ചറമ്മയ്ക്ക് അവാർഡ് കൊടുക്കണമെങ്കിൽ

  • 2 years ago
CPM scuttled Ramon Magsaysay Award for former Kerala health minister KK Shailaja

മന്ത്രിക്കസേരയിൽ നിന്ന് ഇറക്കി ഇരുത്തിയിട്ടും മുൻ ആരോ ഗ്യമന്ത്രി കെ കെ ഷൈലജയെ തേടിയെത്തുന്ന ആദരവുകൾ പാർട്ടിക്കുള്ളിലെ ചില ഇരട്ടച്ചങ്കന്മാർക്ക് അത്ര ദഹിക്കുന്നില്ല. ആരോ ഗ്യ മന്ത്രിയായിരുന്ന കാലത്ത് നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് തന്നെ മാതൃകയായത് കെ കെ ഷൈലജയുടെ പ്രവർത്തന മികവ്കൊണ്ടാണ് . ഇത് അം ഗീകരിക്കുന്നതിൽ ബുദ്ധിമുട്ടുള്ള ചിലർ തൊട്ടടുത്ത വർഷം മന്ത്രിക്കസേരയിൽ നിന്നും അവരെ ഇറക്കി ഇരുത്തി..എന്നിട്ടും തീരീത്ത കെറുവാണ് ഇപ്പോഴത്തെ ചില തീരുമാനങ്ങൾ എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കും സേവനത്തിനുമാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ കെ കെ ശൈലജയെ തെരഞ്ഞെടുത്തത്. എന്നാൽ കെ കെ ശൈലജ തൽക്കാലം അവാർഡ് സ്വീകരിക്കേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം .