• 3 years ago
ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മലയാള ചിത്രം ആറാട്ട്. പ്രമുഖ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളൊക്കെ ലിസ്റ്റില്‍ ആറാട്ടിനേക്കാള്‍ പിന്നിലാണ്. ഐഎംഡിബിയിലെ പേജ് വ്യൂസിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് ലിസ്റ്റ്. ലിസ്റ്റിലുള്ള ആകെ ചിത്രങ്ങളുടെ പേജ് വ്യൂസില്‍ 66.6 ശതമാനവും ആറാട്ടിന് ലഭിച്ച പേജ് വ്യൂസ് ആണ്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്.

Recommended