• 3 years ago
മേപ്പടിയാൻ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്. ജയകൃഷ്ണൻ എന്ന മെക്കാനിക്ക് ആയി ഉണ്ണി മുകുന്ദൻ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച്ച വച്ചിരിക്കുന്നത്. നവാഗതനായ വിഷ്ണു മോഹന് സംവിധായകൻ എന്ന നിലയിൽ ലഭിച്ച മികച്ച തുടക്കം തന്നെയാണ് മേപ്പടിയാൻ നൽകിയിരിക്കുന്നത്. നമ്മളിൽ പലരും കടന്ന് പോയിട്ടുള്ള , അല്ലെങ്കിൽ കടന്ന് പോകുന്ന ചില അവസ്ഥകളിലൂടെ കഥാനായകൻ ജയകൃഷ്ണനും കടന്ന് പോകുന്നുണ്ട്. അത് തന്നെയാണ് സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

Category

😹
Fun

Recommended