• 3 years ago
സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ ആർ.ആർ.ആറിൻറെ റിലീസ് തീയതി നീട്ടി വച്ചത് പ്രേക്ഷകരെ ഏറെ നിരാശയിലാക്കിയിരുന്നു. ഒമിക്രോണ്‍ ഭീതിയെത്തുടര്‍ന്ന് രാജ്യത്തെ തിയേറ്ററുകള്‍ അടക്കുന്നത് മുന്നില്‍ കണ്ടാണ് റിലീസ് തിയതി മാറ്റിവെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു . രാജ്യവ്യാപകമായി വലിയൊരു പ്രൊമോഷൻ നടത്തി കഴിഞ്ഞ സിനിമയുടെ റിലീസ് നീട്ടി വയ്ക്കുന്നത് സിനിമയുടെ പ്രൊമോഷൻ പരിപാടികൾ ആദ്യം മുതൽ തുടങ്ങാൻ കാരണമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

Category

😹
Fun

Recommended