ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നേടിയത് തകർപ്പൻ ജയം. മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ മുംബൈ സിറ്റിയെ കെട്ടുകെട്ടിച്ചത്. സഹൽ അബ്ദുൽ സമദ്, ആൽവാരോ വാസ്കസ്, പെരേര ഡിയാസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. ജയത്തോടെ 9 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
Category
🥇
Sports